കേരളം

പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ബി സന്ധ്യയെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ദക്ഷിണമേഖല എഡിജിപി ബി സന്ധ്യയെ ചുമതലയില്‍ നിന്നും മാറ്റി. പൊലീസ് ട്രെയിനിംഗ് കോളേജ് മേധാവി ആയാണ് സന്ധ്യയെ മാറ്റിനിയമിച്ചത്. സന്ധ്യയ്ക്ക് പകരം എസ് അനില്‍കാന്തിനെ ദക്ഷിണമേഖല എഡിജിപിയായി നിയമിച്ചു. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് അനില്‍കാന്ത്. 

ബി സന്ധ്യ, കെ പത്മകുമാര്‍
ബി സന്ധ്യ, കെ പത്മകുമാര്‍

അനില്‍കാന്ത് ഒഴിയുന്ന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റ് ഫെഡ് എംഡിയായിരുന്ന കെ പത്മകുമാറിനെ നിയമിച്ചു. സോളാര്‍കേസില്‍ ആരോപണവിധേയനാണ് എഡിജിപി പത്മകുമാര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പത്മകുമാറിനെ പൊലീസ് വകുപ്പില്‍ നിന്നും മാര്‍ക്കറ്റ് ഫെഡിലേക്ക് മാറ്റിയത്. 

കൊച്ചി റേഞ്ച് ഐജി പി വിജയനെ പൊലീസ് ആസ്ഥാനത്ത് ഭരണവിഭാഗം ഐജിയായി നിയമിച്ചു. അവിടെ അഡ്മിനിസ്‌ട്രേറ്റീവ് ഐജിയായിരുന്ന വിജയ് എസ് സാഖറെയാണ് പുതിയ കൊച്ചി റേഞ്ച് ഐജി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത