കേരളം

വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി ; അദാനി പോര്‍ട്‌സ് സിഇഒ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പ്രതിസന്ധി. തുറമുഖ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന അദാനി പോര്‍ട്‌സിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജിവെച്ചു. വ്യക്തപരമായ കാരണങ്ങളാലാണ് രാജിയെന്ന് മഹാപാത്ര വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയില്‍ കേരള സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടത് സന്തോഷ് മഹാപാത്രയാണ്. 

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ഇഴയുന്നതിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. കരിങ്കല്ല് കിട്ടാത്തത് മൂലം നിര്‍മ്മാണം നിലച്ച അവസ്ഥയിലാണ്. നേരത്തെ നിശ്ചയിച്ച പ്രകാരം പദ്ധതി 2019 ഡിസംബറില്‍ തീരുമോ എന്ന് ആശങ്കയുണ്ടെന്നും സന്തോഷ് മഹാപാത്ര വ്യക്തമാക്കി. സന്തോഷ് മഹാപാത്രയുടെ രാജിയോടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വൈകിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ