കേരളം

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും ; വിജ്ഞാപനം ഇറങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാറശാല സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച സിബിഐ വിജ്ഞാപനം ഇറങ്ങി. സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു. വിജ്ഞാപനം രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറും. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം തുടരുകയാണ്. 

ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പെലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നുള്ള പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

2016ലാണ് ഉദ്യോഗസ്ഥര്‍ സ്‌റ്റേ വാങ്ങിയത്. ഇതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെയായതും ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചതും.ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന ശ്രീജിത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് സര്‍ക്കാര്‍ റഫര്‍ ചെയ്തിരുന്നു. എന്നാല്‍ സിബിഐ കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വീണ്ടും സിബിഐയ്ക്ക് കത്ത് നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ