കേരളം

കുറെപ്പേരെ കയറൂരി വിടുന്നതല്ല നേതാക്കളുടെ ജോലി; തൊഴിലാളി സംഘടനാ നേതാക്കള്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നോക്കൂകൂലിയില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍. കുറെപ്പേരെ കയറൂരി വിടുന്നതല്ല നേതാക്കളുടെ ജോലി. പഴയ കാലമല്ല ഇതെന്ന് മനസ്സിലാക്കണമെന്നും ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകുമെന്നും  ജി സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് നോക്കുകൂലി തടയാന്‍ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഒരു തൊഴിലാളി സംഘടനയും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അന്ന് സംസ്ഥാനത്തെ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്