കേരളം

കാശും ജീപ്പും വാങ്ങി മത്സരിച്ചവനാണ് മാണി;  വെന്റിലേറ്ററിനെക്കാള്‍ മാന്യമായ പദമാണോ ശവക്കുഴി; മറുപടിയുമായി കാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) വെന്റിലേറ്ററിലാണ് പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ തൊപ്പി മാണി സ്വയം എടുത്തണിഞ്ഞതാണ്. എല്‍ഡിഎഫ് വെന്റിലേറ്ററല്ല എന്നാണ് പറഞ്ഞത്. വെന്റിലേറ്ററിനെക്കാള്‍ മാന്യമായ പദമാണോ ശവക്കുഴിയെന്നും കാനം ചോദിച്ചു.

കാശും ജീപ്പും വാങ്ങി മത്സരിച്ചവനാണ് മാണി. ഇതിന് വേണ്ടി ഡിസിസി പ്രസിഡന്റ് സ്ഥാനം വരെ കളഞ്ഞു. 1965ല്‍ ഒറ്റയ്ക്ക് ജയിച്ചതില്‍ മാണിയുടെ പങ്കൈന്താണ്. കൂടുതല്‍ പറഞ്ഞ് മാണി മാനം കെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐയുടെ വിമര്‍ശനങ്ങള്‍ മുന്നണിയെ ശക്തമാക്കാനാണ്.സിപിഐ ദുര്‍ബലമായാല്‍ മുന്നണി ശക്തമാകുമെന്നത് തെറ്റായ ധാരണയാണ്.മുന്നണി വിട്ടവര്‍ തിരിച്ചു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കാട്ടാക്കടയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് കാനം ഇങ്ങനെ പറഞ്ഞത്.

അന്ത്യകൂദാശ അടുത്ത പാര്‍ട്ടികളെ കിടത്താനുള്ള  വെന്റിലേറ്ററല്ല എല്‍ഡിഎഫ് എന്നായിരുന്നു കാനത്തിന്റെ മാണിക്കെതിരായ വിമര്‍ശനം. ഇതിന് പിന്നാലെ തങ്ങള്‍ വെന്റിലേറ്ററിലാണെങ്കില്‍ സിപിഐ ശവക്കുഴിയിലാണെന്നും ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ സിപിഐയ്ക്ക് ധൈര്യമുണ്ടോയെന്നും ചോദിച്ച് മാണി രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്