കേരളം

'ഭൂമിക്കച്ചവടം  ആലഞ്ചേരിയുടെ രഹസ്യ ഇടപാട്';  പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്ത് വൈദിക- വിശ്വാസി സംഘടന

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പള്ളികളില്‍ പടയൊരുക്കം ശക്തമാകുന്നു. ഭൂമിയിടപാടില്‍ ആരോപണവിധേയനായ അലഞ്ചേരിക്കെതിരെ വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടന പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടവും വസ്തുതകളും എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അലഞ്ചേരിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. 

സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ അസത്യ പ്രചരണങ്ങള്‍ ശക്തമായതിനാലാണ് വിശദീകരണം നടത്തുന്നതെന്നും ലഘുലേഖയില്‍ പറയുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ട് വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമികച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളെജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് വകവെക്കാതെയാണ് ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ടുപോയതെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു. 

ഇടപാടുമൂലം അതിരൂപത അഭിമുഖീകരിച്ച പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ഇതില്‍. അധികാരത്തിന് വേണ്ടിയുള്ള വടം വലിയോ ലിറ്റര്‍ജി തര്‍ക്കങ്ങളോ അല്ല തെറ്റിനെതിരേ ശരിയുടെ ചെറുത്ത് നില്‍പ്പാണ് ഇപ്പോഴത്തെ പ്രതികരണത്തിന്റെ പിന്നിലെന്നും അതിരൂപത മൂവ്‌മെന്റ് ട്രാന്‍സ്പറന്‍സി എന്ന സംഘടന ഇറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍