കേരളം

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; പ്രതിഷേധം ഉയര്‍ത്താന്‍ ലക്ഷ്യം വെച്ച് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിനായുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും പതിനാലാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമാവുക.

ഭരണ പ്രതിപക്ഷ നിരകളില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എതിരാളികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഇരുപക്ഷത്തിനും വിഷയങ്ങള്‍ ഏറെയുള്ളതിനാല്‍ സഭ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. ഒഖിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, തോമസ് ചാണ്ടിയുടെ രാജി, എന്‍സിപിയുടെ പേരില്‍ മറ്റ് പാര്‍ട്ടിക്കാരെ മന്ത്രിയാക്കാനുള്ള നീക്കം എന്നിവ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. 

നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരും.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം പോകില്ലെന്നാണ് സൂചന. 

കൊട്ടക്കമ്പൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സിപിഐ-സിപിഎം ഭിന്നത നിലനില്‍ക്കുന്ന വിഷയങ്ങളും പ്രതിപക്ഷം സഭയിലേക്ക് കൊണ്ടുവരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ശേഷം, ജനതാദള്‍ (യു) കൂടി മുന്നണി വിട്ടതിന്റെ ക്ഷീണം സഭയില്‍ യുഡിഎഫിനെ ക്ഷീണിപ്പിക്കും.

സഭയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച, സിപിഐ നേതാവും, മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍, സഭാംഗമായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 25നാണ് നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച. 26 മുതല്‍ 29 വരെ സഭ ചേരില്ല. 30 മുതല്‍ സഭ വീണ്ടും ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ