കേരളം

ആന്റണിയുടെ പരാമര്‍ശം ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവും; കോടിയേരിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മോദി ഭരണം തുടരുന്നതാണ് സിപിഎമ്മിന് ഇഷ്ടമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ വിലയിരുത്തലിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. എ കെ ആന്റണിയുടെ പരാമര്‍ശം ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മതേതരശക്തികളെ ആശയക്കുഴപ്പത്തിലാക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ബിജെപിയെ പുറത്താക്കുകയാണ് മുഖ്യലക്ഷ്യം. ഇതിന് ഫലപ്രദമായ രാഷ്ട്രീയനയമാണ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതെന്നും കോടിയേരി വിശദീകരിച്ചു.


കഴിഞ്ഞ ദിവസം ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് എ കെ ആന്റണി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന തീരുമാനത്തിനൊപ്പം സിപിഎം കേരള ഘടകം ഉറച്ചുനില്‍ക്കുന്നതായുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം. 

കേരളത്തിലെ നേതാക്കള്‍ക്ക് മോദിയോടാണ് ഇഷ്ടമെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷവും ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദിയുടെ ഭരണം വരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ