കേരളം

ഗായകന്‍ എം ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ഗായകന്‍ എംജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രണ്ടുമണിക്കൂറോളം ശ്രീകുമാറിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. എറണാകുളം ജില്ലയിലെ മുളവുകാട് വില്ലേജില്‍ ശ്രീകുമാര്‍ 11.50 സെന്‍ര് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും, കേരള പഞ്ചായത്ത് രാജ് ചട്ടം ലംഘിച്ചും കെട്ടിടനിര്‍മ്മാണം നടത്തിയെന്നാണ് കേസ്. 

അടുത്തമാസം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിക്കും. അതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്.  ചട്ടവിരുദ്ധമായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മുളവുകാട് പഞ്ചായത്ത് അധികൃതരെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്യും. 

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി ഫെബ്രുവരി 19 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍