കേരളം

നയപ്രഖ്യാപനത്തിനിടെ ഐസക്കിന് ചെന്നിത്തലയുടെ കത്ത്; തുറന്നു നോക്കിയ ധനമന്ത്രി ഞെട്ടി!

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിയമ സഭയില്‍ നടന്നുകൊണ്ടിരിക്കേ പ്രതിപക്ഷ എംഎല്‍എ മുനീര്‍ വേറൊരു വലിയ തിരക്കിലായിരുന്നു. സഭാഗംങ്ങളുടെ ചിത്രം വരക്കാന്‍! സഭയില്‍ ഗവര്‍ണര്‍ പ്രസംഗിച്ച് കത്തി കയറിയ ഒന്നരമണിക്കൂര്‍ കൊണ്ട് മുനീര്‍ പത്ത് ചിത്രങ്ങള്‍ വരച്ചു തീര്‍ത്തു! 

ഓരോ ചിത്രവും, വര കഴിഞ്ഞ് സഹപ്രവര്‍ത്തകുടെ അഭിപ്രായത്തിനായി കൈമാറി. തൊട്ടടുത്തിരുന്ന അനൂപ് ജേക്കബിന് മുനീറിന്റെ ചിത്രം വര നന്നേ പിടിച്ചു. കൂട്ടത്തില്‍ താടിയുള്ള ഐസക്കിന്റെ ചിത്രമാണ് മുനീറിനും അനൂപിനും പെരുത്ത് ഇഷ്ടമായത്. 

ഉടന്‍ പ്രതിപക്ഷ നേതാവിന്റെ അംഗീകാരത്തിനായി ചെന്നിത്തലയ്ക്ക് കൈമാറി. ഐസക്കിന്റെ ചിത്രത്തിന് ചെന്നിത്തലയും ഫുള്‍ മാര്‍ക്ക് കൊടുത്തു. അപ്പോഴാണ് ചെന്നിത്തലക്ക് മറ്റൊരു ആശയം തോന്നിയത്. ചിത്രം കവറിലിട്ട് വാച്ച് ആന്റ് വാര്‍ഡ് മുഖാന്തരം നേരെ തോമസ് ഐസക്കിന് കൊടുത്തു. പ്രസംഗത്തില്‍ മുഴുകിയിരുന്ന ഐസക് പ്രതിപക്ഷ നേതാവ് കൊടുത്തുവിട്ട കവര്‍ കണ്ട് ഒന്ന് അമ്പരന്നെങ്കിലും ചിത്രം കണ്ടപ്പോള്‍ വലിയ സന്തോഷം. മുനീറിന് നേരെ കൈകൂപ്പി ഐസക് നന്ദി  രോഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി