കേരളം

ശ്രീജിവിന്റെ കസ്റ്റഡി മരണം; സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും, അന്വേഷണത്തില്‍ വ്യക്തത വന്ന ശേഷം സമരം നിര്‍ത്തുമെന്ന് ശ്രീജിത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാറശാല സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസുമായി ബ്ന്ധപ്പെട്ട് രേഖകള്‍ കൈമാറാന്‍ നിര്‍ദേശിച്ച് സിബിഐ ക്രൈംബ്രാഞ്ചിനു കത്തു നല്‍കി.

കേസ് സിബിഐ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നേരത്തെ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം കത്തു നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു ലഭിച്ച കത്ത് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എംവി ജയരാജന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തി കൈമാറിയിരുന്നു. എ്ന്നാല്‍ അന്വേഷണ നടപടികള്‍ തുടങ്ങിയ ശേഷം സമരം അവസാനിപ്പിക്കാമെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്.

അന്വേഷണത്തെക്കുറിച്ച് വ്യക്തത വന്നശേഷം സമരം അവസാനിപ്പിക്കുമെന്ന്, നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ശ്രീജിത് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്