കേരളം

അശ്ലീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ല; ഔദ്യോഗിക വസതിയില്‍ വച്ച് ശല്യം ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന് എതിരെയുള്ള  ലൈംഗികാരാപോണ കേസില്‍ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ആരും തന്നെ ശല്യം ചെയ്തിട്ടില്ലെന്നും അശ്ലീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നും അവര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ മൊഴി നല്‍കി. കേസില്‍ ശനിയാഴ്ച കോടതി വിധി പറയും. 

നേരത്തെ കേസ് പിന്‍വലിക്കുവാന്‍ അനുവദിക്കണമെന്നും തനിക്ക് പരാതിയില്ലെന്നും കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കി എന്നാണ് കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ കേസ് പൂര്‍ണാമായും വാദം കേട്ട ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. പിന്നീട് ഈ ഹര്‍ജി യുവതി പിന്‍വലിച്ചിരുന്നു. യുവതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെന്നും ആ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് കേസിന്റെ വാദം നടക്കുന്ന തിരുവനന്തപുരം സിജെഎം കോടതിയില്‍ തനിക്ക് പരാതിയില്ലെന്ന് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. 

സഹായമഭ്യര്‍ത്ഥിച്ച് എത്തിയ വീട്ടമ്മയോട് മന്ത്രി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ആരോപിച്ച് മംഗളം ചാനല്‍ ആയിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ശശീന്ദ്രന് രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ചാനല്‍ മനപ്പൂര്‍വം മന്ത്രിയെ കുടുക്കിയതാണ് എന്ന് തെളിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്