കേരളം

മലപ്പുറം വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തൃശൂര്‍ കോഴിക്കോട് ഹൈവേയിലെ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ബുധനാഴ്ച രാത്രി ഏഴരയോടെ ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയിലേക്ക് പാചക വാതകം കയറ്റി വന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്നും പാചക വാതകം ചോരുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നെത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അപകടമുണ്ടായത് സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണെന്നും നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു