കേരളം

മാണിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ എത്തിക്കണം; കോണ്‍ഗ്രസില്‍ സമവായം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുമുമ്പ് ്‌കേരള കോണ്‍ഗ്രസ് (എം) നെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍  സമവായം. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം കെ.എം. മാണിയുമായി സംസാരിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച നടന്ന കെപിസിസി യോഗമാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കം സജീവമാക്കാന്‍ തീരുമാനിച്ചത്.

ഇതോടെ, മുന്നണി പുനഃപ്രവേശന വിഷയത്തില്‍ കെ.എം മാണിയും മകന്‍ ജോസ് കെ.മാണിയും കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാകും. അതേസമയം, പാര്‍ട്ടി സിപിഎമ്മുമായി അടുക്കുന്നുവെന്ന സൂചനകളും ശക്തമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസിന്റെ അടിയന്തര നീക്കം. 

എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ എന്ന പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ കോട്ടയം സമ്മേളനത്തിലുണ്ടാകുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അതിനു സമയമായിട്ടില്ലെന്നാണ് മാണി ഒടുവില്‍ വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്