കേരളം

ബാറുകളുടെ ദൂരപരിധി കുറച്ചത് കോടിയേരിയുടെ മകന്‍ വൈസ് ചെയര്‍മാനായ സ്വകാര്യഹോട്ടലിനെ സഹായിക്കാന്‍ ;  ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  ബാറുകളുടെ ദൂരപരിധി സര്‍ക്കാര്‍ കുറച്ചത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ സഹായിക്കാനാണെന്ന ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ്. ദൂരപരിധി സര്‍ക്കാര്‍ കുറച്ചുകൊണ്ട് തീരുമാനമെടുത്തതിന് പിന്നില്‍ കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി വൈസ് ചെയര്‍മാനായ സ്വകാര്യ ഗ്രൂപ്പിന്റെ ഹോട്ടലിനെ സഹായിക്കാനാണെന്നും മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് ബാറുകള്‍ക്ക് ഉണ്ടായിരുന്ന ദൂരപരിധി 200 മീറ്ററില്‍നിന്നു 50 മീറ്ററാക്കിയാണ് സര്‍ക്കാര്‍ ചുരുക്കിയത്. ദൂരപരിധി കുറച്ചതുമായി ബന്ധപ്പെട്ടു യൂത്ത് ലീഗ് വിജിലന്‍സിനു പരാതി നല്‍കും. ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടണമെന്നും ഇതിനുപിന്നിലെ അഴിമതി അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെയും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെയും ചോദ്യം ചെയ്താല്‍ അഴിമതി പുറത്തുവരും. ഹോട്ടലിനു മുന്നില്‍ യൂത്ത് ലീഗ് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഫിറോസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു