കേരളം

മകനെതിരെ കേസില്ല; രേഖകള്‍ നിരത്തി കോടിയേരി പാര്‍ട്ടി സെക്രട്ടേറിയറ്റില്‍; ആരോപണത്തിന് സിപിഎം മറുപടി പറയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ മകനെതിരെ കേസില്ലെന്നും ദുബൈയില്‍ പോകാന്‍ തടസ്സമില്ലെന്നും അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. 

മകനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നേരത്തെ പരിഹരിച്ചതാണെന്നും രേഖകള്‍ കാട്ടി കോടിയേരി വിശദീകരിച്ചു. ദുബൈ കോടതിയില്‍ നേരിട്ട് ഹാജരായാണ് ബിനോയ് പ്രശ്‌നപരിഹാരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 
കോടിയേരിയുടെ വിശദീകരണം തൃപ്തികരമാണ് എന്നാണ് സിപിഎം നിലപാട് എന്നറിയുന്നു.  വൈകുന്നേരം വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനാണ് സിപിഎം തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി