കേരളം

മദ്യത്തിന്റെ പരിധിയില്‍ നിന്നും കളളിനെ ഒഴിവാക്കണം: സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യത്തിന്റെ പരിധിയില്‍ നിന്ന് കള്ളിനെ ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധി എത്രയാണെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നിയമം ഭേദഗതി ചെയ്യുകയാണെങ്കില്‍ ദേശീയ പാത നിരോധന ഉത്തരവില്‍ ഇളവ് ലഭിക്കും. എന്നാല്‍ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ കള്ള് ഷാപ്പുകള്‍ മാറ്റാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പകരം ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധിച്ച ഉത്തരവില്‍ നിന്നും കളള് ഷാപ്പുകളെ ഒഴിവാക്കണം. ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ 520 കളള് ഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും