കേരളം

സര്‍ക്കാര്‍ ഉത്തരവിന് വിലകല്‍പ്പിക്കാതെ മോഹന്‍ ഭാഗവത്; പാലക്കാട് ദേശീയ പതാക ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് വീണ്ടും സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലാണ് ആര്‍എസ്എസ് തലവന്‍ പതാക ഉയര്‍ത്തിയത്. റിപബ്ലിക് ദിനത്തില്‍ പ്രധാന അധ്യാപകരോ സ്ഥാപന മേധാവികളോ അല്ലാതെ ആരും സ്‌കൂളുകളില്‍ പതാക ഉയര്‍ത്തരുത് എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ചാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ സ്വാതനന്ത്ര്യ ദിനത്തിലും സര്‍ക്കാര്‍ വിലക്ക് മറികടന്ന് ഭാഗവത് പതാക ഉയര്‍ത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് അന്നിറക്കിയ സര്‍ക്കുലര്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കി വീണ്ടും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ഗൗനിക്കാത്ത കര്‍ണകിയമ്മന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. 

ഇപ്പോള്‍ മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയിരിക്കുന്ന വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്കു കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം. ഇന്നലെ രാത്രി 11.30ന് വ്യാസവിദ്യാപീഠത്തിലെത്തിയ മേ!ാഹന്‍ ഭഗവത്  ഇന്നുമുതല്‍ മൂന്നുദിവസം ഇവിടെ നടക്കുന്ന ആര്‍എസ്എസ്  പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്‌കൂള്‍ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍, മറ്റു പരിവാര്‍ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ നീണ്ട നിരയുണ്ടായിരുന്നു. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ പതാക ഉയര്‍ത്തല്‍ വിവാദമായതേ!ാടെ പരിപാടി റിപ്പേ!ാര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ചടങ്ങിന് പെ!ാലീസ് വന്‍സുരക്ഷ ഒരുക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി