കേരളം

ധാര്‍മികതയെ കുറിച്ച് പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന എല്‍ഡിഎഫിന്റെ യഥാര്‍ഥ മുഖമാണ് പുറത്തുവരുന്നതെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്താനിരിക്കെ എല്‍ഡിഎഫിന് നേര്‍ക്ക് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികതയെ കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ഥ മുഖമാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്തുവരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

ഒത്തുതീര്‍പ്പ് നാടകമാണ് കോടതിയില്‍ നടന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയെന്ന് കരുതി തെറ്റ് തെറ്റല്ലാതാവുന്നില്ല. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം അന്ന് സ്വകാര്യ ചാനല്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അന്ന് ശശീന്ദ്രന്‍ അത് നിഷേധിച്ചിരുന്നില്ല. 

ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം അന്ന് എല്ലാവരും കേട്ടതാണ്. കുറ്റബോധം ഉണ്ടായിരുന്നതിനാല്‍ കയ്യോടെ രാജിവയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ