കേരളം

'ഷാനി എന്റെ അടുത്ത സുഹൃത്ത്';വിവാദങ്ങള്‍ക്ക് മറുപടിയുമായി എം. സ്വരാജ് 

സമകാലിക മലയാളം ഡെസ്ക്


നോരമ ന്യൂസ് അവതാരിക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രത്തെ ചുറ്റിപ്പറ്റി ഉയര്‍ന്ന സോഷ്യല്‍ മീഡിയ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ് രംഗത്ത്. ഷാനി തന്റെ അടുത്ത സുഹൃത്താണെന്നും സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ നല്‍കുന്നത് എന്തിനാണെന്നും ഫേയ്ബുക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു.

വളരെ കാലങ്ങളായുള്ള സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അപവാദ പ്രചരണങ്ങള്‍ക്ക് ഇത് ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രമെന്ന് സ്വരാജ് പറഞ്ഞു.  വിവാദത്തിനെതിരേ ഷാനി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

സ്വരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഷാനി പ്രഭാകരന്‍ എന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിന് ?

ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകയുമാവുന്നതിന് മുമ്പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവര്‍ത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍ . ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും.

ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്