കേരളം

കേരളത്തില്‍ നിന്ന് ഒളിച്ചോടി ബാംഗ്ലൂരിലെത്തി; വീട്ടുകാര്‍ കേസുകൊടുത്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലെത്തി

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ നിന്ന് ഒളിച്ചോടി ബാംഗ്ലൂരിലെത്തിയ  എറണാകുളം സ്വദേശികള്‍ മറ്റു വഴിയില്ലാതെ ഫേയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു. യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് രക്ഷിതാക്കള്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ലൈവില്‍ വരേണ്ടി വന്നത്.

വ്യത്യസ്ത ജാതിക്കാരായതിനാല്‍ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതം നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ബെംഗളൂരുവിലെത്തിയത്. ഇതിനിടയില്‍ മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പിതാവ് പരാതി നല്‍കി. 

ഈ വിവരമറിഞ്ഞ് ഇരുവരും ഫേയ്‌സ്ബുക്ക് ലൈവിലെത്തുകയായിരുന്നു. കേരളത്തിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പിതാവിനാണെന്നും ലൈവില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു