കേരളം

കരുക്കള്‍ നീക്കുന്നത് രണ്ട് എംഎല്‍എമാരും ഉന്നത സിപിഎം നേതാക്കളും; ബിനോയ് കോടിയേരി വിഷയത്തില്‍ ആരോപണവുമായി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍  ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേസെല്ലാം അവസാനിച്ചുവെന്ന കോടിയേരിയുടെയും മക്കളുടെയും അവകാശവാദം പൊളളയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുളള തീവ്രശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഇടനിലക്കാരായി രണ്ടുഎംഎല്‍എമാരും ഉന്നത സിപിഎം നേതാക്കളുമാണ് കരുക്കള്‍ നീക്കുന്നത്. പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞു നടത്താന്‍ തീരുമാനിച്ചതിന്റെ കാരണവും ഇതുതന്നെയാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ബിനോയ് കോടിയേരി പണം കൊടുക്കാനുള്ള അറബിയും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നു. കേസ്സെല്ലാം അവസാനിച്ചുവെന്ന കോടിയേരിയുടേയും മക്കളുടേയും അവകാശവാദം പൊള്ളയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇടനിലക്കാരായി രണ്ടു എം. എല്‍. എമാരും ഉന്നത സി. പി. എം നേതാക്കളുമാണ് കരുക്കള്‍ നീക്കുന്നത്. പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞു നടത്താന്‍ തീരുമാനിച്ചതിന്റെ കാരണവും ഇതു തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത