കേരളം

മുഖ്യമന്ത്രി പച്ചക്കൊടി വീശി; ശശീന്ദ്രന്റെ സത്യപ്രജിജ്ഞ മറ്റനാള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ മറ്റന്നാള്‍  മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി സദാശിവം നാളെ സ്ഥലത്ത് ഇല്ലാത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ മറ്റന്നാളേയ്ക്ക് നിശ്ചയിച്ചത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവര്‍ണറുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് തീരുമാനം.

ഫോണ്‍കെണിക്കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്നു എന്‍സിപി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാവ് പ്രഫുല്‍ പട്ടേലാണു ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു കത്തും നല്‍കി. കൂടാതെ എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുഖ്യമന്ത്രിയെ മുന്നണി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി ഗവര്‍ണറുടെ സമയം തേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു