കേരളം

അമിത് ഷായക്ക് സ്വാഗതവുമായി കെ സുരേന്ദ്രന്‍; ഫെയ്‌സ്ബുക്കില്‍ പൊങ്കാല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി എത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കേരളത്തിലെ സ്വാഗതമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക പോസ്റ്റിന് താഴെ സൈബര്‍് ലോകത്തിന്റെ പൊങ്കാല. അമിത് ഷായെ വരവേല്‍ക്കുന്നതിനെ സ്വാഗതം ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ പേരും പോസ്റ്റിന് താഴെ എതിര്‍പ്പുമായി എത്തിയവരാണ്.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചിലര്‍. ഗ്രൂപ്പ് കളിക്കുന്നവരെ ചാട്ടവാറ് കൊണ്ടടിക്കണമെന്ന് മറ്റ് ചിലര്‍ പറയുന്നു. ഇനി എങ്കിലും ഗ്രൂപ്പിസം അവസാനിപ്പിച്ച് 4 സീറ്റ് നേടാന്‍ നോക്ക് എന്നു പറയുന്നവരുമുണ്ട്.ഗ്രൂപ്പുകളിക്കാരായ കേരളാ നേതാക്കന്മാരെ നിലക്ക് നിര്‍ത്താനുള്ള ബുദ്ധി സര്‍വ്വേശ്വരന്‍ അമിത്ഷാജിക്ക് നല്‍കട്ടെ അങ്ങനെ പോകുന്നു എതിരാളികളുടെ കമന്റ്

കേരളത്തിലത്തുന്ന അമിത്ഷായ്ക്ക് ചൊവ്വാഴ്ച രാവിലെ 11 ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 12 മുതല്‍ മൂന്ന് വരെ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തില്‍ സംബന്ധിക്കും. ഹോട്ടല്‍ അപ്പോളോ ഡിമോറയിലാണ് യോഗങ്ങള്‍.

അഞ്ച് മുതല്‍ ആറുവരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ യോഗം.

രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്