കേരളം

സ്വത്ത് തർക്കം എൻജിനിയറെ വെട്ടിക്കൊന്നു; പിന്നാലെ അയൽവാസി ട്രയിനിന് മുന്നിൽ ചാടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കാസർകോട്​: സ്വത്തു തർക്കത്തെ തുടർന്ന്​ ബി.എസ്.എന്‍.എല്‍ ഡിവിഷന്‍ എഞ്ചിനീയറെ വെട്ടിക്കൊന്ന്​ അയൽവാസി ട്രെയിനിന്​ മുന്നിൽ ചാടി മരിച്ചു. ബി.എസ്.എന്‍.എല്‍ കാസർകോട്​ ഡിവിഷന്‍ എഞ്ചിനീയര്‍ എം. സുധാകര നായിക്ക്​​ (55) അയൽവാസിയുടെ വെ​േട്ടറ്റു മരിച്ചത്​. ബോവിക്കാനത്തിനം മല്ലത്തിനടുത്ത്​ ഇന്നലെ വൈകീട്ട്​ അഞ്ചരയോടെയാണ്​ സംഭവം. 

അയൽവാസിയായ പി. രാധാകൃഷ്​ണനാണ് ഇയാളെ വെട്ടിക്കൊന്നത്​. കൊലപാതകം നടത്തിയതിന്​ ശേഷം ഇയാൾ കുമ്പള റെയിൽവേ സ്​റ്റേഷനിൽ വെച്ച് ട്രെയിനി​​​െൻറ മുന്നിൽ ചാടി മരിക്കുകയും ചെയ്​തു. സ്വത്തു തർക്കത്തെ സംബന്ധിച്ച്​ നേരത്തെ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന്​ ആദൂർ സി.​െഎ പറഞ്ഞു. 

വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിനടുത്തുള്ള വിജനമായ സ്​ഥലത്തു​ വെച്ചാണ്​ അയൽവാസിയായ പി. രാധാകൃഷ്​ണൻ ​വെട്ടിക്കൊന്നത്​. മല്ലം സ്​കൂളിനടുത്താണ്​ സുധാകര നായക്ക്​ താമസിക്കുന്നത്​. വീടിന് പിറകിലായി സ്​കൂളിനടുത്താണ്​ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂർ സി.​െഎയുടെ നേതൃത്വത്തിൽ വൻ പൊലീസ്​ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്​. ഭാര്യ: സുജാത മക്കൾ: സുഭാഷ്, സുഹാസ്. ഇരുവരും വിദ്യാർഥികളാണ്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ