കേരളം

ചാറ്റിങ് പ്രണയമായി, ആഴ്ചയില്‍ രണ്ടു ദിവസം യുവാവ് വീട്ടിലെത്തി; സ്‌കൂള്‍ അധ്യാപികയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്‌കൂള്‍ അധ്യാപിക വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫേസ്ബുക്ക് സുഹൃത്തായ യുവാവ് മടങ്ങിപ്പോകാനൊരുങ്ങിയപ്പോഴുണ്ടായ പ്രശ്‌നങ്ങളെതുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 46കാരിയായ സിമി ദാസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

എന്‍ജിനിയറിംഗ് ബിരുദധാരിയായ 25കാരനെ സംഭവത്തെതുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആറുമാസം മുന്‍പാണ് ഇരുവരും ഫേസ്ബുക്കിലൂടെ ചാറ്റിംഗ് ആരംഭിച്ചതെന്നും ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞതായാണ് സൂചന. എല്ലാ ശനിയാഴ്ചകളിലും താന്‍ സിമിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും രണ്ടു ദിവസം തങ്ങിയ ശേഷമാണ് മടങ്ങിയിരുന്നതെന്നും മൊഴിയില്‍ പറയുന്നു. 

സംഭവദിവസമായ തിങ്കളാഴ്ച രാവിലെ മലപ്പുറത്തെ തന്റെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് യുവാവ് പറഞ്ഞതോടെ സിമി എതിര്‍ക്കുകയായിരുന്നു. യുവാവിന്റെ അമ്മയെ ഫോണില്‍ വിളിച്ച സിമി മകനെ നാട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞു. സിമിയുടെ ആവശ്യം നിരസിച്ച് പോകാനിറങ്ങിയപ്പോള്‍ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടയില്‍ സിമിയുടെ നഖം കൊണ്ട് യുവാവിന്റെ ദേഹത്ത് മുറിവുകളുണ്ടായി. സിമിയുടെ പിടിവിടീച്ച് നിലവിളിച്ചുകൊണ്ട് യുവാവ് പുറത്തേക്കോടുകയായിരുന്നു.

യുവാവിന്റെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴാണ് സിമി മുറിക്കകത്തുകയറി വാതിലടച്ചത്. വസ്ത്രം കീറിയ നിലയില്‍ ശരീരത്ത് രക്തക്കറയുമായി യുവാവിനെ കണ്ട് പന്തികേടുതോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ സിമിയെ കണ്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നിരുന്നെങ്കില്‍ സിമിയെ മരണത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നെന്ന് പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള ഭര്‍ത്താവ് സാജനുമായി പിണങ്ങികഴിയുകയായിരുന്നു സിമി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ