കേരളം

'ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല' ; എസ്ഡിപിഐയെ തള്ളി മുസ്ലിം ലീഗ് 

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം :  എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് രംഗത്ത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരം. ആവശ്യമെങ്കില്‍ ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. 

കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്. മുഹമ്മദാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഘത്തില്‍ രണ്ട് മുഹമ്മദുമാരുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.  പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം പൊലീസിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന് കുത്തേറ്റത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി