കേരളം

എസ്ഡിപിഐക്കാരെ പള്ളിക്കമ്മിറ്റിയില്‍ പോലും കയറ്റില്ല: അത് മുസ്‌ലിം സമുദായം തള്ളിക്കളഞ്ഞ സംഘടനയെന്ന് കെ.ടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍. മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പ്രസ്ഥാനമാണ് എസ്ഡിപിഐയെന്ന് അദ്ദേഹം പറഞ്ഞു.

പള്ളിക്കമ്മിറ്റികളില്‍പ്പോലും അവരുടെ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഎമ്മില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സിപിഎം എന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ടില്‍ പതിയിരുന്നു നിരപരാധികളെ അക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തനമാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും കെ.ടി ജലീല്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്