കേരളം

കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി, പ്രതി ആഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്‍റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും, വധിക്കുകയുമായിരുന്നു.  മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കകമാണ് ഗിരീഷ് ഈ കൊല നടത്തിയത്. 

ജയിലിലെ സഹതടവുകാരില്‍ നിന്നാണ് ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെയും കുറിച്ച് ഗിരീഷ് അറിഞ്ഞത്. ഗിരീഷ് ഇവിടെയെത്തിയപ്പോള്‍ കുളികഴിഞ്ഞെത്തിയ ആലീസിനെ ഉപദ്രവിക്കുകയും ആഭരണവും മറ്റും കവര്‍ന്ന ശേഷം അവരെ മാനഭംഗപ്പെടുത്തി.  ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോഴാണ്‌ ഗിരീഷ് ആലീസിനെ വധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു