കേരളം

ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസ് : സിപിഎം പ്രവര്‍ത്തകരായ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരായ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകരായ പൈങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്‍, ചെമ്മേരി പ്രകാശന്‍, മണോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ജിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 

കൂടാതെ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട മഹേഷിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയിൽ ആവശ്യപ്പെട്ടു. 

2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന മഹേഷ്, സിപിഎം വിട്ട്  ആര്‍എസ്എസില്‍ ചേര്‍ന്നതാണ് അക്രമത്തിന് കാരണം. തലശ്ശേരിയില്‍ ആര്‍എസ്എസ് നേതാവ് എം പി സുമേഷിന് വെട്ടേറ്റതിനെ തുടര്‍ന്നുണ്ടായ അക്രമപരമ്പരയിൽ പ്രതിഷേധിച്ച്  നടന്ന ഹര്‍ത്താലിനിടെ, ചിറ്റാരിപ്പറമ്പ് ടൗണില്‍ വെച്ച് സിപിഎമ്മുകാരായ പ്രതികൾ മഹേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്