കേരളം

ബ്രസീല്‍ ആരാധകരുടെ ആഘോഷം: ഗതാഗതം സ്തംഭിച്ചു: ഹൃദയാഘാതം വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വീട്ടമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കുമളി: ലോകകപ്പില്‍ ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നവര്‍ വഴിതടഞ്ഞതിനാല്‍ വീട്ടമ്മ മരിച്ചു. ഹൃദയാഘാതം വന്ന വീട്ടമ്മയുമായി എത്തിയ വാഹനം ബ്രസീല്‍ ആരാധകരുടെ ആഘോഷത്തില്‍ കുടുങ്ങിയതിനാല്‍ ചികിത്സ വൈകിയാണ് വീട്ടമ്മ മരിച്ചതെന്നാണ് പരാതി. അമരാവതി ആലുങ്കല്‍ നളിനിയാണ് (62) മരിച്ചത്. കുമളി രണ്ടാം മൈലിലാണ് സംഭവം.

തിങ്കളാഴ്ച നടന്ന ബ്രസീല്‍- മെക്‌സിക്കോ മല്‍സരത്തില്‍ ബ്രസീല്‍ ജയിച്ചതിന്റെ ആഘോഷവുമായി രാത്രി ഒരു സംഘം ചെറുപ്പക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. ഈ സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നളിനിയെ ഇതുവഴി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. റേഡില്‍ നിന്ന് ആവേശം മുഴക്കിയവരോട് ആശുപത്രിയിലേക്കാണെന്നും കടത്തി വിടണമെന്നും ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങിയില്ല. 

ഒടുവില്‍ പത്ത് മിനിറ്റിന് ശേഷമാണ് ബ്രസീല്‍ ആരാധകര്‍ വാഹനം കടത്തി വിട്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നളിനി മരിച്ചിരുന്നു. അഞ്ച് മിനിറ്റ് മുന്‍പെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി