കേരളം

മോദിയെ കൊലയാളിയെന്നു വിളിച്ചു, സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപി; പൊലീസില്‍ പരാതി, വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിച്ച സാഹിത്യകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്ന് ബിജെപി. സക്കറിയക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വക്കീല്‍ നോട്ടീസ് അയച്ചതായും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പാലക്കാട് തസ്രാക്കില് തപസ്യ സംഘടിപ്പിച്ച ഒ വി വിജയന്‍ അനുസ്മരണ പരിപാടിയിലാണ് പ്രധാനമന്ത്രി കൊലയാളിയാണെന്ന് സക്കറിയ പ്രസംഗിച്ചത്. കൊലയാളിയായ നരേന്ദ്രമോദി അവാര്‍ഡ് തന്നാല്‍ താന്‍ സ്വീകരിക്കില്ലെന്നായിരുന്നു സക്കറിയുടെ പരാമര്‍ശം. ഇതേ പ്രസംഗത്തില്‍ ഒവി വിജയന്‍ മൃദുഹിദുത്വവാദിയാണെന്നു സക്കറിയ പറഞ്ഞത് വിവാദമായിരുന്നു. 

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ തൃശൂര്‍ വെസ്റ്റ് സിഐക്കു പരാതി നല്‍കിയിട്ടുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സക്കറിയയെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്ന് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കടുത്ത വര്‍ഗീയവാദിയായ സക്കറിയ എന്തടിസ്ഥാനത്തിലാണ് മറ്റുളളവരെ വിമര്‍ശിക്കുന്നതെന്നു ഗോപാലകൃഷ്ണന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്