കേരളം

അഭിമന്യുവിന്റെ കൊലപാതകം : ഒരാള്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാണാണ് നവാസ്. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാളും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ കേരളം വിട്ടേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അതിനിടെ അഭിമന്യുവിനെ ആക്രമിച്ച പ്രതികള്‍ മൊബൈല്‍ഫോണുകള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചശേഷമാണ് ഒളിവില്‍ പോയതെന്നാണ് സൂചന. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെല്ലാം അന്നു രാത്രി തന്നെ ഫോണുകള്‍ സ്വിച്ച് ഓഫാക്കിയിരുന്നു. തുടര്‍ന്ന് ഫോണുകള്‍ ഉപേക്ഷിച്ചശേഷം ഒളിവില്‍ പോകുകയായിരുന്നു. അതിനാല്‍ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദുഷ്‌കരമായിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്