കേരളം

'ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ, എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത്' ; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിന്റെ വീട് സന്ദര്‍ശിച്ച ബിജെപി എംപി സുരേഷ് ഗോപിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് വി ശിവന്‍കുട്ടി. 'എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്.സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ ബിജെപി അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്.' - ശിവന്‍ കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

എന്ത് കൊണ്ടെന്നാല്‍ അത്രയേറെ ജീര്‍ണ്ണമായ രാഷ്ട്രീയമാണ് ബിജെപി രാജ്യത്ത് ഉയര്‍ത്തുന്നത്.അതിലെ അംഗമായ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാള്‍ക്കും - ശിവന്‍ കുട്ടി പറയുന്നു.

അഭിമന്യൂവിന്റെ വീട് സന്ദര്‍ശിച്ച ബിജെപി എംപി സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമായിരുന്നു. വട്ടവടയിലെത്തിയപ്പോള്‍ ചിരിച്ചു സെല്‍ഫിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ.

ഒരു നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നല്‍കിയ ആഘാതം 
താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന 
കാഴ്ചകള്‍ നവമാധ്യമങ്ങള്‍,മാധ്യമങ്ങള്‍ മുതലായവയില്‍ കാണുകയാണ്.

അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ 
ഇത്തരം കോപ്രായങ്ങള്‍ കാണാനിടയായത്. 
എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്.സെല്‍ഫി
എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്.

എന്ത് കൊണ്ടെന്നാല്‍ അത്രയേറെ ജീര്‍ണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയര്‍ത്തുന്നത്.അതിലെ അംഗമായ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല.

ജനങ്ങള്‍ പ്രതികരിക്കും മുന്‍പ് അവിടം വിട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാള്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്