കേരളം

ബിന്ദു പദ്മനാഭന്റെ തിരോധാനം; പ്രതി സെബാസ്റ്റ്യന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭനെ കാണാതായ കേസിലെ പ്രധാനപ്രതി സെബാസ്റ്റ്യനെ പൊലീസ് പിടികൂടി. വ്യാജരേഖ ചമച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ കീഴടങ്ങുന്നതിനായി കോടതിയിലെത്തിയപ്പോഴാണ് ഷാഡോ പൊലീസ് പിടികൂടിയത്.

ബിന്ദുവിന്റെ  കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ഇയാള്‍ തട്ടിയെടുത്തിരുന്നു.കേസിലെ മറ്റൊരു പ്രതി മിനി പൊലീസ് കസ്റ്റഡിയിലാണ്. സെബാസ്റ്റ്യന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിരുന്നു. ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന വസ്തുക്കള്‍ പലതും വന്‍ തുകയ്ക്കായിരുന്നു വിറ്റുപോയത്. തുക ബാങ്കില്‍ നിക്ഷേപിച്ചോ, ആര്‍ക്കെങ്കിലും കൈമാറിയോ എന്ന് വ്യക്തത വരുത്താനായിട്ടില്ല.

ബിന്ദു 2003 ന് ശേഷം അമ്പലപ്പുഴയില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും സംഘം തേടി. പണം പലിശയ്‌ക്കെടുത്താണ് ഭൂമി വാങ്ങിയത്. പണം തിരിച്ചടയ്ക്കാതെ വന്നതോടെ തുക നല്‍കിയയാള്‍ കോടതിയെ സമീപിച്ചു. ഇതോടെ വസ്തു ലേലത്തിനുവച്ചിരുന്നു. സെബാസ്റ്റിയനുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് ബിന്ദുവിന് പലിശയ്ക്ക് പണം നല്‍കിയതെന്നാണ് വിവരം. ഇയാളെയും ലേലത്തില്‍ വസ്തു വാങ്ങിയ ആളെയും ചേദ്യം ചെയ്യും. കൂടുതല്‍ തെളിവെടുക്കുന്നതിനായി സെബാസ്റ്റ്യനെ ചേര്‍ത്തലയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം