കേരളം

റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചു മാറ്റി;  അധ്യാപകന് പിഴ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: കനത്ത മഴയില്‍ റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റിയ അധ്യാപകന് പിഴ ശിക്ഷ. കോട്ടൂര്‍ സ്വദേശിയായ അധ്യാപകനാണ് പൊതുവഴി സഞ്ചാരയോഗ്യമാക്കാന്‍ സഹായിച്ചതിന് പുലിവാലു പിടിച്ചത്. 7000 രൂപ പിഴയടയ്ക്കണമെന്നാണ് അധ്യാപകനോട് പെരിയാര്‍വാലി അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പെരിയാര്‍വാലി കറുകപ്പിള്ളി ബ്രാഞ്ച് കനാലില്‍ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂള്‍ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകന്‍ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാര്‍വാലി അധികൃതര്‍ അധ്യാപകനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്. വെട്ടിമാറ്റിയ വൃക്ഷത്തിന്റെ വിശദാംശങ്ങളൊക്കെ കാണിച്ച് പിഴ ഒഴിവാക്കണമെന്ന്  അപേക്ഷിച്ചെങ്കിലും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.  രണ്ടാഴ്ച മുമ്പുണ്ടായ കാറ്റിലും മഴയിലുമാണ് മരം റോഡിലേക്ക് മറിഞ്ഞു വീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം