കേരളം

ആ സംവിധായകനൊപ്പം ഇനി ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കില്ല; തുറന്നു പറഞ്ഞ് നടി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഉപ്പും മുകളിലെ നായിക കഥാപാത്രമായി നിഷാ സാരംഗ് തുടരുമെന്ന് ഫ്‌ളവേഴ്‌സ് ടിവി അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി നടി. വിവാദ വിഷയത്തില്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നിഷ പറഞ്ഞു

ഇന്നലെ സംവിധായകനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.ഈ പശ്ചത്താലത്തില്‍ ചാനലിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് ചാനലിന്റെ പ്രതികരണം. നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

സംവിധായകനെ മാറ്റുന്നത് സംബന്ധിച്ചോ നടി ഉന്നിയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചോ ചാനല്‍ ഇതു വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചതെന്നും ചാനല്‍ വ്യക്തമാക്കിയത്. എന്നാല്‍ മിനുറ്റുകള്‍ക്കകം ചാനലിന്റെ നിലപാട് തള്ളി നടി രംഗത്തെത്തുകയായിരുന്നു.

അതേസമയം, വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്