കേരളം

ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ പീഡനമെന്ന് പറയാമോ ? വൈദികര്‍ക്കെതിരായ പരാതിയില്‍ ദുരൂഹതയെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ പീഡനമെന്ന് പറയാന്‍ പറ്റില്ല. സംഭവത്തില്‍ വൈദികരെപ്പോലെ തന്നെ പരാതിക്കാരിയും കുറ്റക്കാരാണ്. 

വൈദികരുടെ കാര്യത്തില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സഭാ മേലധ്യക്ഷന്മാരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയല്‍വാസിയും ബന്ധുവുമായ വൈദികന്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം കുമ്പസാരത്തില്‍ വെളിപ്പെടുത്തിയത് മുതലെടുത്ത് ആ വൈദികനും, പിന്നീട് മറ്റ് വൈദികരും തന്നെ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയായ യുവതി ആരോപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ