കേരളം

ഓണത്തിന് മലപ്പുറത്തും കോഴിക്കോടും വിഷമദ്യ ദുരന്തം ഉണ്ടായേക്കാം: മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഓണത്തിന് മലപ്പുറത്തും കോഴിക്കോടും വിഷമദ്യ ദുരന്തം ഉണ്ടായേക്കാമെന്ന് എക്‌സൈസ് ഇന്റലിജനന്‍സിന്റെ മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്ര വേണമെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. 

പുതിയന മദ്യനയത്തിന്റെ ഭാഗമായി മലപ്പുറത്ത് 197 ബാറുകള്‍ തുറന്നിരുന്നു. ഇവിടങ്ങളിലേക്ക് വ്യാജമദ്യം ഒഴുകുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലപ്പുറത്ത് വിഷമദ്യ ദുരന്തമുണ്ടായത്. മായം ചേര്‍ത്ത കള്ളുകുടിച്ച് അന്ന് 26 പേര്‍ മരിച്ചിരുന്നു. 2010 സെപ്റ്റംബറില്‍ മലപ്പുറം തിരൂര്‍,കുറ്റിപ്പുറം, കാളിക്കാവ് മേഖലകളിലെ ഷാപ്പുകളിലാണ് ദുരന്തമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി