കേരളം

ജിഎന്‍പിസിക്കെതിരെ കടുത്ത നടപടിക്ക് എക്‌സൈസ്: അഡ്മിന് എതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടം മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപണമുയരുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന ഗ്രൂപ്പിന് എതിരെ നിയമനടപടി കടുപ്പിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ തിരുവനന്തപുരം സ്വദേശി അജിത് കുമാറിനും ഭാര്യ വിനീതയ്ക്കും എതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെടാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. 

കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ വീട്ടില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മദ്യപാന പാപര്‍ട്ടിയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകളും എയര്‍ഗണ്ണുകളും കണ്ടെത്തിയിരുന്നു. ഇവര്‍ മദ്യപാന പാര്‍ട്ടികള്‍ നടത്തിയിരുന്നതായാണ് എക്‌സൈസ് സംശയിക്കുന്നത്. 

ഗ്രൂപ്പിന് 36 അഡ്മിന്‍മാര്‍ ഉണ്ടെന്ന് എക്‌സസൈസ് കണ്ടെത്തിയിരുന്നു. അഡ്മിന്‍മാരുടെ  വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയതായും എക്‌സൈസ് അറിയിച്ചു. കൂടുതല്‍ അഡ്മിന്‍മാര്‍ക്ക് എതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്