കേരളം

ലോക്‌സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാന ഘടകങ്ങളോട് ഹൈക്കമാന്റ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആരൊക്കെ ഇടം പിടിക്കും;  ജൂലായ് 15ന് മുന്‍പായി കെപിസിസി റിപ്പോര്‍ട്ട് നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക ഹൈക്കമാന്റ് നിര്‍ദ്ദേശം. ജൂലായ് 15നകം പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. 

രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകള്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞടുപ്പുകള്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാനഘടകങ്ങള്‍ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയത്. ഓരോ മണ്ഡലത്തിന്റെയും ഒപ്പം തന്നെ സംസ്ഥാനത്തിന്റെയും വിജയത്തിന് അനുകൂലമായ പദ്ധതി തയ്യാറാക്കാനാണ് നിര്‍്‌ദ്ദേശം. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യം, വിജയസാധ്യത, തുടങ്ങി ഓരോവിഷയങ്ങളിലും വ്യക്തമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം.

എഐസിസിയുടെ സംഘടനാ ചുമതലയുള്ള അശോക് ഗെലോട്ട ആണ് ഇത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റ്ുമാര്‍ക്ക നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പിന്നാലെ സംസ്ഥാന നേതാക്കളുമായി എഐസിസി പ്രസിഡന്റ് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി