കേരളം

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീംകോടതി ; അറസ്റ്റ് ചെയ്തത് മുതിര്‍ന്ന ശാസ്ത്രജ്ഞനെ, ഗൂഢാലോചനയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സിബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം ആരില്‍ നിന്ന് ഈടാക്കണമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, അത് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈടാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷണം നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. മുതിര്‍ന്ന ശാസ്ത്രജ്ഞനെയാണ് അറസ്റ്റ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

ചാരക്കേസില്‍ കുറ്റക്കാരനല്ലെന്ന കോടതി വിധിപുറത്ത് വന്നതിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ശക്കതിരേ നടപടിവേണം, ഗൂഡാലോചന അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെതിരേയാണ് ആരോപണം ഉന്നയിക്കപ്പെട്ടതെന്നും സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതിനാല്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നില്ലേ എന്നുമായിരുന്നു കേസ് വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചോദിച്ചത്.

ചാരക്കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. കസ്റ്റഡി കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും സിബിഐയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

അമേരിക്കയില്‍ അടക്കം തനിക്ക് ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. ഇതെല്ലാം നിരസിച്ചാണ് ഇന്ത്യയില്‍ ജോലി ചെയ്തത്. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും, അതിന്റെ ഫലമായാണ് ചാരക്കേസില്‍ ഉള്‍പ്പെടുത്തിയതെന്നും നമ്പി നാരായണന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിധി പറയാന്‍ സുപ്രീംകോടതി മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു