കേരളം

മകളുടെ വിവാഹത്തിനുള്ള പണം കണ്ടെത്താനായില്ല; വിഷമത്തില്‍ അച്ഛന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഉപ്പുതറ; മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിന്റെ വിഷമത്തില്‍ അച്ഛന്‍ ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ മുട്ടപ്പള്ളി മാത്യു സക്കറിയ (58) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച മുതല്‍ കാണാതായ മാത്യുവിന്റെ മൃതദേഹം വീട്ടില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള അലടിയില്‍ പെരിയാറ്റിലെ കയത്തില്‍ കണ്ടെത്തുകയായിരുന്നു. 

റബ്ബറിന്റെ വില കുത്തനെ ഇടിഞ്ഞതാണ് ചെറുകിട കര്‍ഷകനായ മാത്യുവിനെ സാമ്പത്തികമായി തളര്‍ത്തിയത്. ബാങ്ക് വായ്പ ഉള്‍പ്പടെ വലിയ കടബാധ്യതയിലായിരുന്നു മാത്യു. അതിനിടയ്ക്കാണ് മൂത്ത മകള്‍ ആന്‍ മരിയയുടെ വിവാഹം ഓഗസ്റ്റ് 27ന് നടത്താന്‍ തീരുമാനിച്ചു. ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കുറച്ചു ദിവസങ്ങളായി മാത്യു മാനസിക വിഷമത്തിലായിരുന്നു. 

വെള്ളിയാഴ്ച രണ്ട് മണിയ്ക്ക് ശേഷമാണ് മാത്യുവിനെ കാണാതാകുന്നത്. സാധാരണ എവിടെ പോയാലും വീട്ടില്‍ പറഞ്ഞിട്ടാണ് പോകുന്നത്. എന്നാല്‍ ഇത്തവണ ഫോണ്‍ പോലും വീട്ടില്‍ വെച്ചാണ് പോയത്. രാത്രി വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പ്രദേശത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന വിവരം ഫേയ്‌സ്ബുക്കിലൂടെ അറിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ആത്മഹത്യയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി