കേരളം

നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി: നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:നടന്‍ ദിലീപ് പ്രതിയായ കേസില്‍ വിചാരണയ്ക്ക്  പ്രത്യേക കോടതി വേണമെന്ന ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഈ മാസം 23നകം നിലപാട് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ വേണമെന്നും അല്ലാത്ത പക്ഷം പ്രത്യേക കോടതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയെ ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ പ്രത്യേക കോടതിയെ നിയോഗിക്കുന്നതിന്റെ സാധ്യത തേടിയാണ് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.

രേഖകളുടെ പേരില്‍ കേസ് നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്ന് വാദത്തിനിടെ നടന്‍ ദിലീപിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. രേഖകള്‍ എന്തെല്ലാം വേണമെന്ന് കൃത്യമായി വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി