കേരളം

ശ്രീനാരായണ ഗുരു ബ്രസീല്‍ ജഴ്‌സിയില്‍; പരാതിയുമായി എസ്എന്‍ഡിപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രസീല്‍ ജഴ്‌സിയുമായി നില്‍ക്കുന്ന ശ്രീനാരായണഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വിവാദമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗത്തിന്റെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി. ശ്രീനാരായണഗുരുവിനെ സമൂഹമാധ്യമങ്ങളില്‍ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് പരാതി

ദഷിണേന്ത്യയില്‍ ബ്രസീല്‍ ആരാധനയ്ക്ക് തുടക്കമിട്ടത് നാരായണന്‍ കുട്ടിയാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ആര്‍ട്ട് ഓഫ് പവിശങ്കര്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് ഗുരുവിനെ വികലമായി ചിത്രീകരിച്ചിട്ടുള്ളത്. ഇതിനെതിരെ എല്ലാ  ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ് പരാതി നല്‍കിയത്.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഏറിവരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ അപമാനമാണെന്നും, ഒരു ജനത ഈശ്വരനായി കാണുന്ന ഗുരുദേവനെ വികലമായി ചിത്രീകരിച്ചവര്‍ക്കെതിരെ  കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത