കേരളം

ഭാരതപ്പുഴയിലെ തുരുത്തില്‍ നൂറോളം കന്നുകാലികള്‍ കുടുങ്ങി; രക്ഷിക്കാന്‍ ദുരന്തനിവാരണ സേന

സമകാലിക മലയാളം ഡെസ്ക്


തിരൂര്‍: ഭാരതപ്പുഴയിലെ തുരുത്തില്‍ അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് കന്നുകാലികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മൃഗസംരക്ഷണ വകുപ്പും എത്തിയിട്ടുണ്ട്. 

ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് പുഴയിലെ ചെറിയ തുരുത്തുകളിലായി കന്നുകാലികള്‍ കുടുങ്ങിയത്. 

ഇതിനിടെ ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചിട്ടുണ്ട്. പല തുരുത്തുകളിലായി ഉണ്ടായിരുന്ന കന്നുകാലികളെ മുഴുവനും ഒരിടത്തേക്ക് മാറ്റിയിട്ടുണ്ട്. നൂറോളം കന്നുകാലികളാണ് ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്