കേരളം

വയോധികയെ ഉറുമ്പ് പൊതിഞ്ഞ നിലയില്‍ കണ്ടെത്തി; ആറ് മക്കള്‍ക്കെതിരെ കേസെടുക്കും

സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: മക്കളുടേയും ബന്ധുക്കളുടേയും അവഗണനയില്‍ കഴിഞ്ഞിരുന്ന വയോധികയെ അടച്ചിട്ട വീടിനുള്ളില്‍ ഉറുമ്പ് പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലുമല മാര്‍ക്കറ്റിന് സമീപം ചരിവുമേലതില്‍ ഭവാനിയമ്മ(86)നെയാണ് ദയനീയ സാഹചര്യത്തില്‍ കണ്ടെത്തിയത്. 

തിരുവനന്തപുരം കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്‍ ഇവരെ ഏറ്റെടുക്കാന്‍ എത്തി. മൂന്ന് ആണ്‍മക്കളും മൂന്ന പെണ്‍മക്കളുമായി ആറ് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇളയമകനും മരുമകള്‍ക്കും ഒപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 

മകനും മരുമകനും പുറത്ത് പോകുമ്പോള്‍ ഇവരെ വീടിന് പുറത്താക്കി വീട് പൂട്ടിയാണ് പോയിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. ശരീരത്തില്‍ വിസര്‍ജ്യം നിറഞ്ഞ് ഉറുമ്പ് പൊതിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജ്വാലയുടെ പ്രവര്‍ത്തകരും പൊലീസും എത്തുകയായിരുന്നു. 

ജ്വാല പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു. പിന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ക്കെതിരെ വയോജന നിയമപ്രകാരം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട ജ്വാല ഫൗണ്ടേഷന്‍ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്