കേരളം

ഉറ്റചങ്ങാതിയുടെ വേര്‍പാട് മനസില്‍ ഏല്‍പ്പിച്ച മുറിവുണങ്ങാതെ അര്‍ജുന്‍; അഭിമന്യൂവിന്റെ കൂട്ടുകാരന്‍ ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉറ്റചങ്ങാതി അഭിമന്യൂവിനൊടൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ കൃഷ്ണന്‍ ആശുപത്രി വിട്ടു. കരളിലെ മുറിവുണങ്ങി തുടങ്ങിയെങ്കിലും കൂട്ടുകാരന്റെ വേര്‍പാട് ഏല്‍പ്പിച്ച മുറിവ് മനസില്‍ നിന്ന് മായില്ലെന്ന് മുഖത്ത് വ്യക്തം. 13 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അര്‍ജുന്റെ അമ്മ ജെമിനിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

അച്ഛന്‍ എം.ആര്‍.മനോജിനും അമ്മയ്ക്കും സഹോദരി ലക്ഷ്മിയ്ക്കുമൊപ്പം എറണാകുളത്ത് തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് അര്‍ജുനെ കൊണ്ടുപോയത്. മുറിവ് പൂര്‍ണ്ണമായി ഉണങ്ങാത്തതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന നിബന്ധനയോടെയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് അര്‍ജുനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. മഹാരാജാസിലെ അവന്റെ കൂട്ടുകാരും അടുത്ത ബന്ധുക്കളും നേതാക്കളും ഇന്ന് ആശുപത്രിയിലെത്തിയിരുന്നു.

ജൂലായ് ഒന്നിന് അര്‍ദ്ധരാത്രി മഹാരാജാസ് കോളേജില്‍ വെച്ചാണ് രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അര്‍ജുനും ഉറ്റസുഹൃത്തും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റത്. അഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കരളിന് കുത്തേറ്റ അര്‍ജുന്‍ ഗുരുതരാവസ്ഥയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍