കേരളം

തിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; പതിനാറുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടുനുള്ളില്‍ ഉറങ്ങികിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു.  

പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. 

സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം മുസ്‌ലിം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും  വീട്ടുപകരണങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തിരുന്നു. 

അന്നത്തെ സംഭവങ്ങള്‍ക്കു ശേഷം  പ്രദേശത്ത് സമാധാന യോഗം വിളിച്ചു ചേര്‍ത്ത്  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. നിലവില്‍ കൂട്ടായിയില്‍ സിപിഎമ്മിന്റെയും  ലീഗിന്റെയും സമാധാന കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണോ എന്ന കാര്യം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി