കേരളം

'ബസിന് മുന്‍പില്‍ കാര്‍ വട്ടം വന്നു നിന്നു'; രണ്ടു മിനിറ്റിന്റെ വ്യത്യാസത്തില്‍ ജസ്‌ന തന്നില്‍ നിന്നും മാഞ്ഞുപോയെന്ന് പിതാവ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:ബിരുദവിദ്യാര്‍ത്ഥിനി ജസ്‌നയുടെ തിരോധാനത്തില്‍ മനസുതുറന്ന് പിതാവ്. രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജസ്‌ന തന്നില്‍ നിന്ന് മാഞ്ഞുപോയതെന്ന് പിതാവ് ജെയിംസ് വിതുമ്പലോടെ പറയുന്നു. ജസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു തുമ്പുമില്ലാതെ പൊലീസ് വലയുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജസ്‌നയെ കാണാതായ ആ ദിവസത്തെക്കുറിച്ച് കുടുംബം മനസു തുറന്നത്. 

പരീക്ഷയ്ക്കുള്ള ടെസ്റ്റ് ബുക്കും 2500 രൂപയുമുള്ള പഴ്‌സും ജസ്‌നയുടെ കൈവശം ഉണ്ടായിരുന്നു. രാവിലെ 9.15 നാണ് കുന്നത്തു വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറി ജസ്‌ന സന്തോഷ് കവലയില്‍ എത്തുന്നത്. ആ യാത്ര മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്കായിരുന്നു. മുന്‍പിലൊരു കാര്‍ വട്ടം വന്നതുകൊണ്ട് അതുവഴി ആ സമയം കടന്നുവന്ന എരുമേലി ബസ് രണ്ടു നിമിഷം അവിടെ ബ്ലോക്ക് ആയി. ഈ സമയം കൊണ്ട് പിന്‍ വാതിലിലൂടെ ജസ്‌ന ബസില്‍ കയറിയിരുന്നു. 

ജസ്‌ന അവസാനമായി സഞ്ചരിച്ച ആ ബസിനു മുന്നില്‍ വട്ടം നിന്ന കാര്‍ പിതാവ് ജെയിംസിന്റേതായിരുന്നു. ആ രണ്ടു  മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെയിംസിനു മകള്‍ ജസ്‌നയെ നഷ്ടമാകുന്നത്. ആ സമയം മോളെ കാണുമായിരുന്നുവെങ്കില്‍ എവിടെപ്പോകുന്നുവെന്ന് തനിക്കു അവളോട് ചോദിക്കാമായിരുന്നുവെന്ന് പിതാവ് വേദനയോടെ പറഞ്ഞു നിര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു